തൃശൂർ: സർക്കാരിതരമേഖലയിലെ ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാനസമ്മേളനം 20, 21 തീയതികളിൽ പേൾ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും.
20ന് ഉച്ചയ്ക്കു രണ്ടിനു തൃശൂർ പ്രസ് ക്ലബ് ഹാളിൽ ‘ഔഷധമേഖലയിലെ അശാസ്ത്രീയപ്രവണതകൾ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ആരോഗ്യകേരളം ഡിപിഎം ഡോ.പി. സജീവ് കുമാർ ഉദ്ഘാടനം ചെയ്യും.
കെപിപിഎ പ്രസിഡന്റ് കെ.വി. പങ്കജാക്ഷൻ, മുൻ ഫാർമസി കൗണ്‍സിൽ എക്സിക്യുട്ടീവ് ടി.പി. രാജീവൻ, കെപിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഗലീലിയോ ജോർജ്, ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി അനലിസ്റ്റ് കെ. അബ്ദുൾ നാസർ, എം.പി. സുരേന്ദ്രൻ, സനൽ സി. ആലപ്പുഴ, കെപിപിഎ സംസ്ഥാന സെക്രട്ടറി ടി. സുഹൈബ് എന്നിവർ പ്രസംഗിക്കും.
21നു രാവിലെ 10.30ന് പേൾ റീജൻസി ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും.